
ന്യൂഡൽഹി: മുൻ എം.എൽ.എമാർക്ക് ഒരു ടേമിൽ മാത്രം പെൻഷൻ അനുവദിച്ച് പഞ്ചാബ് സർക്കാർ ഉത്തരവിറക്കി. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ടേമിനും പെൻഷൻ ലഭിക്കുന്ന രീതിയാണ് അവസാനിപ്പിച്ചത്. എത്രതവണ തിരഞ്ഞെടുക്കപ്പെട്ടാലും എം.എൽ.എമാർക്ക് ഇനി പെൻഷനായി ലഭിക്കുക 75,150 രൂപയായിരിക്കും. ചില മുൻ എം.എൽ.എമാർക്ക് പ്രതിമാസം 3 ലക്ഷം രൂപയിലധികം പെൻഷൻ ലഭിച്ചിരുന്നു. മുന്നൂറോളം മുൻ എം.എൽ.എമാർ ഇപ്രകാരം പെൻഷൻ വാങ്ങുന്നുണ്ട്. പുതിയ ഉത്തരവിലൂടെ പ്രതിവർഷം 19.53 കോടി രൂപ ലാഭിക്കാനാകും. എം.എൽ.എമാർക്ക് ഒറ്റ പെൻഷൻ അനുവദിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയിരുന്നു.