murmmu

ന്യൂഡൽഹി:ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തതിന്റെ കീർത്തി ഇന്ത്യയ്‌ക്കാണെന്നും മഹാമാരിയിൽ ലോകം നേരിട്ട സാമ്പത്തിക തകർച്ചയെ അതിജീവിച്ച് ഒരു പുതിയ ഇന്ത്യ ഉയർന്നു വന്നതായും രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനും നയരൂപീകരണ വിദഗ്ദ്ധർക്കുമാണ്.

സ്വാതന്ത്ര്യ ദിനത്തലേന്ന് രാജ്യത്തോടുള്ള തന്റെ കന്നിപ്രസംഗം നടത്തുകയായിരുന്നു അവർ.

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ദാരിദ്ര്യവും നിരക്ഷരതയും കാരണം ഇവിടെ ജനാധിപത്യം വിജയിക്കില്ലെന്ന് ലോക നേതാക്കളും വിദഗ്ദ്ധരും വിധിയെഴുതി. നമ്മൾ ആ സംശയാലുക്കളെ തോൽപ്പിച്ചു. ഇവിടെ ജനാധിപത്യം വേരോടുക മാത്രമല്ല, സമ്പുഷ്ടമാവുകയും ചെയ്‌തു. പല ജനാധിപത്യ രാജ്യങ്ങളിലും സ്ത്രീകൾക്ക് വോട്ടവകാശത്തിനായി സമരം ചെയ്യേണ്ടി വന്നപ്പോൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തുടക്കം മുതൽ സാർവ്വത്രിക വോട്ടവകാശം വന്നു. അതിലൂടെ രാഷ്‌ട്രനി‌ർമ്മാണ പ്രക്രിയയിൽ എല്ലാ പൗരന്മാർക്കും

പങ്കാളികളാകാനുള്ള അവസരം രാഷ്ട്ര ശിൽപ്പികൾ ഒരുക്കി. അങ്ങനെയാണ്

ഇന്ത്യ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കാട്ടിയത്.

ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ പുരോഗതി നേടി. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ശൃംഖല ഉയർന്ന റാങ്കിലാണ്. പ്രധാനമന്ത്രി ഗതി - ശക്തി യോജനയിലൂടെ രാജ്യത്തുടനീളം കണക്റ്റിവിറ്റി വരുന്നു. ഡിജിറ്റൽ ഇന്ത്യ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ സൃഷ്ടിച്ചു. 2047 ആകുമ്പോഴേക്കും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടും. ബാബാ സാഹേബ് അംബേദ്ക്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കിയവരുടെ കാഴ്ച്ചപ്പാടിന് മൂർത്ത രൂപം നൽകും.

ദേശീയ വിദ്യാഭ്യാസ നയം ഭാവി തലമുറയെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കാനും വ്യവസായ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിനായി സജ്ജരാക്കാനും ലക്ഷ്യമിടുന്നു.

എല്ലാവർക്കും വീടും എല്ലാ വീട്ടിലും വെള്ളവും എന്ന ലക്ഷ്യത്തിന് പ്രധാൻ മന്ത്രി ആവാസ് യോജനയും ജൽ ജീവൻ മിഷനും അതിവേഗം ശക്തി പകരുകയാണ്. നമ്മുടെ ഗോത്രവർഗ സമര നായകരെ സ്മരിക്കാൻ നവം. 15 ജനജാതിയ ഗൗരവ് ദിവസമായി ആചരിക്കുന്നു.

നാഗരികതയുടെ തുടക്കത്തിൽ സന്യാസിമാരും ദർശകരും ഒരു സമത്വ ദർശനം ആവിഷ്കരിച്ചു. സ്വാതന്ത്ര്യ സമരവും മഹാത്മജിയെ പോലുള്ള നേതാക്കളും ആധുനിക ഇന്ത്യയ്ക്കായി നമ്മുടെ പൗരാണിക മൂല്യങ്ങളെ വീണ്ടെടുത്തു. 75 ആഴ്ചകളായി ആസാദി കാ അമൃത് മഹോത്സവ് മുന്നോട്ട് പോകുകയാണ്. ആത്മ നിർഭർ ഭാരത് കെട്ടിപ്പടുക്കാനുള്ള ദൃഡനിശ്ചയമാണ്. ഹർ ഘർ തിരംഗ അഭിയാൻ ആവേശത്തോടെ മുന്നോട്ട് പോകുന്നു. വിഭജന ഭീതിയുടെ അനുസ്‌മരണദിനം ആചരിക്കുന്നത് സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനാണ്.

അടിച്ചമർത്തപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള അനുതാപമാണ് ഇന്ന് രാജ്യത്തിന്റെ മൂലമന്ത്രം.

ഇന്ത്യയുടെ ആത്മവിശ്വാസം യുവാക്കളും കർഷകരും സ്ത്രീകളുമാണ്. ഏറ്റവും വലിയ പ്രതീക്ഷ പെൺ മക്കളിലാണ്. അവർ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് കീർത്തി നേടിത്തന്നു. യുദ്ധവിമാന പൈലറ്റ് മുതൽ ബഹിരാകാശ ശാസ്ത്രജ്ഞർ വരെയുള്ള ഉയരങ്ങൾ പെൺമക്കൾ കീഴടക്കുകയാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഭാവത്തോടെ എല്ലാവരും ഒന്നിച്ച് നടക്കണം. മാതൃരാജ്യത്തിനും സഹപൗരന്മാരുടെ ഉന്നമനത്തിനും സമ്പൂർണ ത്യാഗം സഹിക്കാൻ യുവജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. സായുധ സേനാംഗങ്ങൾക്കും വിദേശത്തെ ഇന്ത്യൻ മിഷൻ അംഗങ്ങൾക്കും പ്രവാസികൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.

വി​ഭ​ജ​നം​ ​സ്മ​രി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി:
ക​ന​ത്ത​ ​സു​ര​ക്ഷ​യി​ൽ​ ​ഇ​ന്ന്
സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​ഭ​ജ​ന​ത്തി​ൽ​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യ​വ​ർ​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ന്ന​താ​യും​ ​ച​രി​ത്ര​ത്തി​ലെ​ ​ദു​ര​ന്ത​ ​കാ​ല​ഘ​ട്ട​ത്തെ​ ​നെ​ഞ്ചു​റ​പ്പോ​ടെ​ ​നേ​രി​ട്ട​വ​രെ​ ​അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മാേ​ദി​ ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ചു.​ ​ആ​ഗ​സ്റ്റ് 14​ ​എ​ല്ലാ​വ​ർ​ഷ​വും​ ​വി​ഭ​ജ​ന​ ​ഭീ​തി​യു​ടെ​ ​സ്മൃ​തി​ ​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​മെ​ന്ന് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​അ​നു​സ്മ​ര​ണം.
സ്വ​ത​ന്ത്ര്യ​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​ചെ​ങ്കോ​ട്ട​യി​ൽ​ ​രാ​വി​ലെ​ 7.30​ ​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​താ​ക​യു​യ​ർ​ത്തി​യ​ശേ​ഷം​ ​രാ​ജ്യ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യും​ .
രാ​ജ്യ​ ​ത​ല​സ്ഥാ​നം​ ​ക​ന​ത്ത​ ​സു​ര​ക്ഷാ​ ​വ​ല​യ​ത്തി​ലാ​ണ്.​ ​ഭീ​ക​രാ​ക്ര​മ​ണ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന​ ​ഐ.​ബി​ ​റി​പ്പോ​ർ​ട്ടി​നെ​ ​തു​ട​ർ​ന്ന് ​ക​ർ​ശ​ന​മാ​യ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ​രാ​ജ്യം.​ ​ഐ.​ ​എ​സു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​പു​തി​യ​ ​ഭീ​ക​ര​ ​സം​ഘ​ട​ന​ ​ല​ഷ്ക​ർ​-​ഇ​-​ഖ​ൽ​സ​ ​ചെ​ങ്കോ​ട്ട​യി​ൽ​ ​പ​താ​ക​ ​ഉ​യ​ർ​ത്ത​ൽ​ ​ച​ട​ങ്ങി​ൽ​ ​ഐ.​ഇ.​ഡി​ ​ഉ​പ​യോ​ഗി​ച്ച് ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യേ​ക്കാ​മെ​ന്നും​ ​മു​ന്ന​റി​യി​പ്പു​ണ്ട്.
7,000​ ​ഓ​ളം​ ​അ​തി​ഥി​ക​ളാ​ണ് ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​കൊ​വി​ഡ് ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും​ ​മോ​ർ​ച്ച​റി​ ​ജീ​വ​ന​ക്കാ​രും​ ​വ​ഴി​യോ​ര​ ​ക​ച്ച​വ​ട​ക്കാ​രും​ ​എ​ൻ.​സി.​സി​ ​കേ​ഡ​റ്റു​ക​ളും​ ​ഇ​വ​രി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ 20​ ​ല​ധി​കം​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​പ​ങ്കെ​ടു​ക്കും.​ ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ 10,000​ ​ലേ​റെ​ ​പൊ​ലീ​സു​കാ​രെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​ക്കി.​ ​ഹ​ർ​ഘ​ർ​ ​തി​രം​ഗ​ ​പ്ര​ചാ​ര​ണം​ ​രാ​ജ്യം​ ​അ​ഭി​മാ​ന​പൂ​ർ​വ്വം​ ​ഏ​റ്റെ​ടു​ത്ത​തി​ന്റെ​ ​ല​ഹ​രി​യി​ൽ​ ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ത്രി​വ​ർ​ണ്ണ​ ​പ​താ​ക​ ​പാ​റി​ ​ക​ളി​ക്കു​ക​യാ​ണ്.​ ​കേ​ന്ദ്ര​ ​സാം​സ്കാ​രി​ക​ ​വ​കു​പ്പ് 20​ ​കോ​ടി​ ​ദേ​ശീ​യ​ ​പ​താ​ക​ക​ളാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.
പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ന്ചെ​ങ്കോ​ട്ട​യി​ൽ​ ​പ​താ​ക​യു​യ​ർ​ത്തു​മ്പോ​ൾ,​ ​ഡ​ൽ​ഹി​യി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​തി​ർ​ത്തി​ക​ളി​ലും​ ​ത​ദ്ദേ​ശീ​യ​മാ​യി​ ​വി​ക​സി​പ്പി​ച്ച​ ​അ​ഡ്വാ​ൻ​സ്‌​ഡ് ​റ്റൗ​ഡ് ​ആ​ർ​ട്ടി​ല​റി​ ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ച് 21​ ​ആ​ചാ​ര​വെ​ടി​ ​മു​ഴ​ക്കും.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ത​ദ്ദേ​ശീ​യ​ ​സം​വി​ധാ​നം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.