
ന്യൂഡൽഹി:ഗുജറാത്ത് കലാപ ഗൂഢാലോചന കേസിൽ ഉന്നതരെ കുടുക്കാൻ കൃത്രിമ രേഖകളുണ്ടാക്കിയെന്ന കേസിൽ ജാമ്യം തേടി സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദ് സുപ്രീം കോടതിയെ സമീപിച്ചു.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷക അപർണ്ണ ഭട്ടിന്റെ അപേക്ഷയെ തുടർന്ന് ആഗസ്റ്റ് 22 ന് ജസ്റ്റിസ് യു.യു ലളിതിന്റെ ബെഞ്ച് ഹർജി പരിഗണിക്കുമെന്ന്
ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചു. ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെതിരെയാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന്റെ പിറ്റേന്ന് (ജൂൺ 26) മുംബയിൽ നിന്നാണ് ടീസ്റ്റയെ ചെയ്തത്.