buffer-zone

ന്യൂഡൽഹി: സംരക്ഷിത വന മേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം പുനഃപരിശോധന ഹർജി നൽകി. കഴിഞ്ഞ ജൂൺ മൂന്നിനുള്ള വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹർജിയാണിത്. വിധി നടപ്പാക്കിയാൽ ജീവിക്കാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ ബഫർ സോൺ അപ്രായോഗികമാണ്. വിധി വയനാട്, ഇടുക്കി ജില്ലകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നും ഹർജിയിൽ പറയുന്നു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ പുനഃപരിശോധനാഹർജി നൽകിയത്.