
ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടർപ്പട്ടികയിൽ പേരു ചേർത്തിട്ടുള്ള പ്രവാസി വോട്ടർമാർക്ക് വിദേശത്തുനിന്ന് വോട്ടുചെയ്യാൻ അവസരമൊരുക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസയച്ചു. ഇതുസംബന്ധിച്ച് കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികളായ രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി എൻ.വി എന്നിവർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഇതേ ആവശ്യം ഉന്നയിച്ച് പ്രമുഖ വ്യവസായി ഡോ. ഷംസീർ വയലിൽ ഉൾപ്പെടെ നൽകിയ ഹർജികൾക്കൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.