
ന്യൂഡൽഹി: നാലു വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര തുടരുമെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും റെയിൽവേ വ്യക്തമാക്കി. പ്രത്യേക ബർത്ത് ആവശ്യമില്ലെങ്കിൽ അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. പ്രത്യേകം ബർത്ത് ലഭിക്കാൻ പണം നൽകണം.