
ന്യൂഡൽഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ മാസ്ക് ഉപയോഗിക്കുന്നത് കർശനമാക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.
യാത്രയിലുടനീളം യാത്രക്കാർ മാസ്ക് ശരിയായി ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൊവിഡ് പ്രതിരോധം സംബന്ധിച്ച് യാത്രക്കാർക്ക് ബോധവത്കരണവും നടത്തണം. നിർദ്ദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.