port
PORT

ന്യൂഡൽഹി: തുറമുഖ നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമായി തയ്യാറാക്കിയ ഇന്ത്യൻ തുറമുഖ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.പൊതുജനങ്ങൾക്ക് ബില്ലിൻമേലുള്ള അഭിപ്രായം അറിയിക്കാം.

തുറമുഖങ്ങളുടെ സംരക്ഷണ നടപടികൾ,ചെറിയ തുറമുഖങ്ങളുടെ ഭരണത്തിനും നിയന്ത്രണത്തിനും പരിപാലനത്തിനുമായി സംസ്ഥാന മാരിടൈം ബോർഡുകളെ ശാക്തീകരിക്കുക,തുറമുഖ സംബന്ധമായ തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ തയ്യാറാക്കുക,മേഖലയുടെ ഘടനാപരമായ വളർച്ചയും വികസനവും ലക്ഷ്യമിട്ട് ദേശീയ കൗൺസിൽ സ്ഥാപിക്കുക,തീരപ്രദേശം പരമാവധി വിനിയോഗിക്കുക തുടങ്ങിയവ ബില്ലിലെ വ്യവസ്ഥകളാണ്.തുറമുഖങ്ങളിലെ മലിനീകരണം തടയാനും ലക്ഷ്യമിടുന്നു. കരട് https://shipmin.gov.in/, https://sagarmala.gov.in/ എന്നീ ലിങ്കുകളിൽ ലഭിക്കും.നിർദ്ദേശങ്ങൾ sagar.mala@gov.in എന്ന വിലാസത്തിൽ അറിയിക്കാം.