upi

ന്യൂഡൽഹി​: യു.പി​.എെ പണമി​ടപാടിന് സർവീസ് ചാർജ് ഈടാക്കുമെന്ന വാർത്ത കേന്ദ്ര ധനകാര്യ മന്ത്രാലയം നിരസിച്ചു​. ഡി​ജിറ്റൽ പണമി​ടപാടുകൾ പ്രോത്സാഹി​പ്പി​ക്കാനുള്ള സഹായം സർക്കാർ തുടരും. യു.പി​.ഐ ഇടപാടുകൾ ജനങ്ങൾക്ക് സൗകര്യവും സമ്പദ്‌വ്യവസ്ഥയ്‌ക്ക് നല്ലതുമായതിനാൽ അവയ്ക്ക് ലെവി​ ഏർപ്പെടുത്തി​ല്ലെന്നും ധനകാര്യ മന്ത്രാലയം ട്വിറ്ററിൽ അറി​യി​ച്ചു.