
ന്യൂഡൽഹി: മാനഭംഗക്കേസിൽ മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ഷാനവാസ് ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് സുധാംഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി സിംഗിൾ ജഡ്ജി ജസ്റ്റിസ് ആഷാ മേനോന്റെ ഉത്തരവിലെ തുടർ നടപടി സ്റ്റേ ചെയ്തത്. പരാതിക്കാരി നേരത്തെയും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ബി.ജെ.പി നേതാവിനെ അപകീർത്തിപ്പെടുത്തിയിരുന്നതായി ഷാനവാസ് ഹുസൈന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലൂത്രയും മുകുൾ റോത്തഗിയും ചൂണ്ടിക്കാട്ടി.