bharath

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 7ന് തുടങ്ങുന്ന കന്യാകുമാരി-കാശ്മീർ ഭാരത് ജോഡോ യാത്രയ്ക്ക് യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ അടക്കം 150ൽ അധികം പൗരസംഘടനകൾ പിന്തുണ നൽകും. ഇന്നലെ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ് സംഘടനകൾ പിന്തുണ വാഗ്‌ദാനം ചെയ്‌തത്.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അടക്കമുള്ള യാത്രയുടെ ലക്ഷ്യങ്ങളെ സ്വാഗതം ചെയ്‌ത സംഘടനകൾ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിലും പങ്കാളികളാകും. കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാഹുൽ ഗാന്ധി, ദിഗ്‌വിജയ് സിംഗ്, ജയറാം രമേഷ് തുടങ്ങിയവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അരുണ റോയ്, സയ്യിദ ഹമീദ്, ശരദ് ബെഹാർ, പി.വി. രാജ്ഗോപാൽ, ബെസ്‌വാഡ വിൽസൺ, ദേവനൂറ മഹാദേവ, ജി.എൻ. ദേവി, യോഗേന്ദ്ര യാദവ് തുടങ്ങിയവരും പങ്കെടുത്തു.