p

ന്യൂഡൽഹി: ചരിത്രകാരൻ ഇർഫാൻ ഹബീബ് കണ്ണൂരി​ലെ ചരി​ത്ര കോൺ​ഗ്രസ് ചടങ്ങി​നി​ടെ തെരുവുഗുണ്ടയെപ്പോലെയാണ് തന്നോട് പെരുമാറി​യതെന്ന് ഗവർണർ ആരി​ഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കണ്ണൂർ വി​.സി​യെ ക്രി​മി​നൽ എന്നു വി​ശേഷി​പ്പി​ച്ചതി​ൽ ഉറച്ചുനി​ൽക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി.

'ചരി​ത്ര കോൺ​ഗ്രസിൽ സംഭവിച്ച ഇർഫാൻ ഹബീബി​ന്റെ നീക്കം​ പ്രതി​ഷേധമായി​ കണക്കാക്കാനാകി​ല്ല. എന്നെ ആക്രമിക്കാനാണ് മുതിർന്നത്. എ.ഡി.സി അയാളെ പിടിച്ചുമാറ്റിയെങ്കിലും പി​ന്നി​ലൂടെ വന്ന് സുരക്ഷാ ജീവനക്കാരുമായി​ കൈയേറ്റം നടത്തി​. വേദിയിൽ ആക്രമിക്കുന്നത് ഒരു അക്കാഡമിക് വിദഗ്ദ്ധന് ചേർന്നതാണോ. ഇക്കാര്യമൊന്നും പൊലീസി​ൽ റിപ്പോർട്ട് ചെയ്‌തി​ട്ടി​ല്ല. അവരുടെ ക്രി​മി​നൽ മനസ് ചൂണ്ടി​ക്കാട്ടാൻ പറയുന്നതാണ്. ഇതി​ന്റെ വീഡി​യോ ദൃശ്യങ്ങൾ എന്റെ പക്കലുണ്ട്."

തനിക്കെതിരായ ആക്രമം നടത്താൻ വൈസ് ചാൻസലറാണ് ഗൂഢാലോചന നടത്തിയത്. തന്നെ പരിപാടിക്ക് ക്ഷണിക്കുമെന്നും വേദിയിൽ വച്ച് ആക്രമിക്കണമെന്നും നിർദ്ദേശം നൽകി. ആക്രമ സംഭവങ്ങളെക്കുറിച്ച് വിസി റിപ്പോർട്ട് ചെയ്യാതിരുന്നതിൽ നിന്ന് ഇത് വ്യക്തമാണ്. പൊലീസിന് സംഭവം റിപ്പോർട്ട് ചെയ്യേണ്ടത് മറ്റാരുമല്ലല്ലോ.

തന്നെ ആക്രമിക്കാമെന്നും ഒരു നടപടിയുമുണ്ടാകില്ലെന്നും അവർ ധരിച്ചു. ഡൽഹി​യിലാണ് ഗൂഢാലോചന നടന്നതെന്ന് ഇന്റലി​ജൻസി​ലെ ചി​ലർ അറി​യി​ച്ചി​രുന്നുവെന്നും ഗവർണർ പറഞ്ഞു.

ത​ന്റെ​ ​അ​ധി​കാ​രം​ ​വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള​ ​ബി​ല്ലി​ൽ​ ​ഒ​പ്പി​ടി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​താ​ൻ​ ​ഒ​പ്പി​ട്ടാ​ല​ല്ലേ​ ​ബി​ൽ​ ​നി​യ​മ​മാ​കൂ.​ ​നി​യ​മ​വി​രു​ദ്ധ​ ​ബി​ല്ലു​ക​ളി​ൽ​ ​ഒ​പ്പി​ടി​ല്ല

കറുത്ത ഷർട്ടും നടപടിയും

ഗവർണർക്കെതി​രെ നടത്തുന്ന ഏതു തരത്തി​ലുള്ള ആക്രമണവും 7 വർഷം വരെ തടവു ശി​ക്ഷ ലഭി​ക്കാവുന്ന ക്രി​മി​നൽ കുറ്റമാണ്. ചരി​ത്ര കോൺ​ഗ്രസിലെ സംഭവത്തി​ൽ എന്തു നടപടി​യെടുത്തു. കറുത്ത ഷർട്ടി​ട്ട ആളുകളെ അറസ്റ്റു ചെയ്യുന്ന നാട്ടി​ലാണ് ഇതൊക്കെ നടന്നതെന്നും ഗവ‌ർണർ കളി​യാക്കി​.

കണ്ണൂർ സർവകലാശാലയും കേരളത്തി​ലെ ഉന്നത വി​ദ്യാഭ്യാസ മേഖലയും നി​ലവാരത്തകർച്ച നേരി​ടുകയാണ്​. അനുഭവ പരി​ചയമി​ല്ലാത്ത അദ്ധ്യാപകരെയാണ് കണ്ണൂർ സർവകലാശാലയി​ൽ നി​യമി​ക്കുന്നത്. ഗവർണറുടെ അഭി​പ്രായം തേടാറി​ല്ല.

കേ​ര​ള​ ​വി.​സി​ ​നി​യ​മ​ന​ത്തി​ൽ​ ​ഉ​ടൻ
ഗ​വ​ർ​ണ​റു​ടെ​ ​വി​‌​ജ്ഞാ​പ​നം

എം.​എ​ച്ച്.​ ​വി​ഷ്‌​ണു

തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​ ​ബി​ൽ​ ​ഇ​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ ​വ​രാ​നി​രി​ക്കെ,​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​രാ​ജ്ഭ​വ​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​ന്ന് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​വി​ഞ്ജാ​പ​ന​ത്തി​ൽ​ ​ഒ​പ്പി​ടും.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​ഉ​ൾ​പ്പെ​ടു​ത്താ​തെ​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​വി​ജ്ഞാ​പ​നം​ ​കൈ​മാ​റും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു​ ​ഇ​തു​വ​രെ​ ​നി​യ​മ​ന​വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്ന​ത്.​ ​സ​ർ​ക്കാ​രു​മാ​യി​ ​ഉ​ട​ക്കി​ലാ​യ​തി​നാ​ൽ​ ​ചാ​ൻ​സ​ല​റു​ടെ​ ​സെ​ക്ര​ട്ട​റി​യാ​വും​ ​ഇ​ത്ത​വ​ണ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കു​ക.​ ​കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എം​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ദേ​ബാ​ഷി​ഷ് ​ചാ​റ്റ​ർ​ജി​യെ​ ​ചാ​ൻ​സ​ല​റു​ടെ​ ​പ്ര​തി​നി​ധി​യാ​ക്കി​യും​ ​ക​ർ​ണാ​ട​ക​ ​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​പ്രൊ​ഫ.​ബ​ട്ടു​സ​ത്യ​നാ​രാ​യ​ണ​യെ​ ​യു.​ജി.​സി​ ​പ്ര​തി​നി​ധി​യാ​ക്കി​യും​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റ് ​പ്ര​മേ​യം​ ​പാ​സാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​ന​ട​പ​ടി​ ​ക​ടു​പ്പി​ച്ച​ത്.
സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന​ ​പ്ര​മേ​യ​ത്തി​നു​ ​പി​ന്നാ​ലെ,​ ​രാ​ജ്ഭ​വ​ൻ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യി​രു​ന്നു.​ ​യു.​ജി.​സി​ ​ച​ട്ട​ത്തി​ൽ,​ ​വി.​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​യു.​ജി.​സി​യു​ടെ​ ​പ്ര​തി​നി​ധി​ ​ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കാ​മെ​ന്നു​മാ​ണ് ​നി​യ​മോ​പ​ദേ​ശം.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ട​പ്ര​കാ​രം​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യി​ല്ലാ​ത്ത​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ​സെ​ന​റ്റ് ​പ്ര​മേ​യം​ ​പാ​സാ​ക്കി​യ​ത്.​ ​എ​ന്നാ​ൽ,​​​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​യു.​ജി.​സി​ ​ആ​ക്ടു​ക​ളി​ൽ​ ​വൈ​രു​ദ്ധ്യ​മു​ണ്ടെ​ങ്കി​ൽ​ ​യു.​ജി.​സി​ ​ആ​ക്ട് ​നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് ​നി​യ​മോ​പ​ദേ​ശം.
സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കാ​നും​ ​വി​ല​യി​രു​ത്താ​നും​ ​ഒ​രു​മാ​സം​ ​സ​മ​യ​മു​ണ്ടാ​വും.​ ​ഇ​തി​നി​ടെ,​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​ന​ൽ​കി​യാ​ൽ​ ​ക​മ്മി​റ്റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ​രാ​ജ്ഭ​വ​ന്റെ​ ​വി​ശ​ദീ​ക​ര​ണം.