brahmosa

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാക് അതിർത്തിക്കുള്ളിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി പുറത്താക്കി. മൂന്നുപേരും സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾ ലംഘിച്ചതായി അന്വേഷണ സമിതി കണ്ടെത്തി. ഗ്രൂപ്പ് ക്യാപ്റ്റൻ, വിംഗ് കമാൻഡർ, സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നടപടിക്ക് വിധേയരായത്.

മാർച്ച് 9 ന് അബദ്ധത്തിൽ വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ ഉള്ളിൽ മിയാൻ ചിന്നു എന്ന സ്ഥലത്താണ് പതിച്ചത്. പോർമുന ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചെങ്കിലും പാകിസ്ഥാൻ ശക്തമായി പ്രതിഷേധിച്ചിരുന്നു.
പ്രതിരോധമന്ത്രാലയം രൂപീകരിച്ച കോർട്ട് ഒാഫ് എൻക്വയറിയാണ് മൂന്ന് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.