
ന്യൂഡൽഹി:സർവകലാശാല ചട്ടഭേദഗതിയിലൂടെ ബന്ധുനിയമനങ്ങളെ സാധുവാക്കാനുള്ള സി.പി.എം നീക്കമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സ്വജനപക്ഷപാതം നിയമപരമാക്കാൻ നിയമസഭയെ ഉപയോഗിക്കുകയാണ് പിണറായി വിജയൻ. ജനം ജയിപ്പിച്ചുവിട്ടത് സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി തരപ്പെടുത്താനാണെന്ന മട്ടിൽ ജനാധിപത്യത്തെ വെല്ലുവിളിക്കരുത്. അഴിമതി നടത്താൻ എന്തെല്ലാം ചെയ്യാമോ അതെല്ലാമാകാം എന്നതാണ് സർക്കാർ നയമെന്നും വി.മുരളീധരൻ പറഞ്ഞു. യു.ജി.സി റെഗുലേഷൻസ് സംസ്ഥാനങ്ങൾക്ക് ബാധകമല്ലെന്ന മന്ത്രി പി. രാജീവിന്റെ വാദം തെറ്റാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്.