ed

ന്യൂഡൽഹി: ഇ.ഡി ക്ക് വിശാല അധികാരം നൽകുന്ന സുപ്രീം കോടതി വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരമാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് തീരുമാനം.

ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജൂലൈ 27 ന് വിധി പുറപ്പെടുവിച്ചത്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചതിനാലാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്. മുൻ സുപ്രീം കോടതി വിധികളിൽ നിന്ന് വ്യതസ്തമായി കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കർശന ജാമ്യ വ്യവസ്ഥകൾ ശരി വയ്ക്കുന്നതായിരുന്നു ജൂലൈ 27 ലെ വിധി.