wheat-flour

ന്യൂഡൽഹി: ഗോതമ്പ് പൊടിയുടെ(ആട്ട) കയറ്റുമതി നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കയറ്റുമതി നിയന്ത്രിച്ച് വിലക്കയറ്റം തടയലാണ് ലക്ഷ്യം. റഷ്യ-യുക്രെയിൻ സംഘർഷത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ ഗോതമ്പിന് ആവശ്യം ഏറിയിരുന്നു. ഇത് ആഭ്യന്തര വിപണിയിൽ വിലക്കയറ്റമുണ്ടാക്കിയപ്പോളാണ് കേന്ദ്രം മേയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഗോതമ്പ് പൊടിയുടെ കയറ്റുമതിയും നിയന്ത്രിക്കുന്നത്.