
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ സ്ഥാപനം ഡി.ആർ.ഡി.ഒയുടെ മേധാവിയായി ശാസ്‌ത്രജ്ഞൻ സമീർ വി. കാമത്തിനെ നിയമിച്ചു. ഡി.ആർ.ഡി.ഒ നേവൽ സിസ്റ്റംസ് ആൻഡ് മെറ്റീരിയൽസ് ഡയറക്‌ടർ ജനറലായിരുന്നു. ഖരഗ്‌പൂർ ഐ.ഐ.ടിയിൽ നിന്ന് മെറ്റർജിക്കൽ എൻജിനീയറിംഗിൽ ബിടെകും യു.എസിലെ ഒാഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെറ്റീരിയൽ സയൻസിൽ പി.എച്ച്.ഡിയും നേടി. നിലവിലെ മേധാവി ജി. സതീഷ്റെഡ്ഡി പ്രതിരോധ മന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവാകും.