supreme-court

ന്യൂഡൽഹി:ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷയിൽ തടവിൽ കഴിയുകയായിരുന്ന 11 പ്രതികളെയും മോചിപ്പിച്ച തീരുമാനത്തിനെതിരെ നൽകിയ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ശിക്ഷാ ഇളവ് ലഭിച്ച 11 പ്രതികൾക്കും കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതി അനുമതി നൽകി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.