n-v-ramana

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ നിന്നുള്ള താനുൾപ്പെടെയുള്ള ജഡ്ജിമാർക്ക് അഭിഭാഷകരുടെ ഉയർന്ന ശബ്ദത്തിലുള്ള വാദം ഭയമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. കേസിൽ മെറിറ്റില്ലാത്തപ്പോഴാണ് അഭിഭാഷകരുടെ ശബ്ദം ഉയരുന്നത്. ഇത് ആരോഗ്യത്തിനും ഗുണകരമല്ല. ഉയർന്ന ശബ്ദത്തിൽ വാദിക്കുന്നത് വിധിയെ ഒരു തരത്തിലും ബാധിക്കില്ല. അതുകൊണ്ട് ആരോഗ്യത്തിനും ഗുണകരമാകുന്ന നിലയിൽ ശബ്ദം കുറച്ച് വാദിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.