rahul-gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെ ഒതുക്കുകയും അർഹതയില്ലാത്ത ചിലർ പാർട്ടിയുടെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്‌തതോടെയാണ് കോൺഗ്രസ് അധഃപതിക്കാൻ തുടങ്ങിയതെന്ന് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച 5 പേജുള്ള രാജിക്കത്തിൽ ഗുലാംനബി ആസാദ് വിമർശിക്കുന്നു.

1970ൽ പാർട്ടിയിലെത്തിയ കാലം മുതലുള്ള പ്രവർത്തനങ്ങളും ഇന്ദിരാഗാന്ധി, സഞ്ജയ്ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായുള്ള ബന്ധവും എടുത്തു പറയുന്ന കത്തിൽ സോണിയയോടുള്ള ബഹുമാനവും പിന്തുണയും തുടരുമെന്നും പറയുന്നു.

കത്തിലെ പ്രസക്തഭാഗങ്ങൾ:

2013ൽ വൈസ് പ്രസിഡന്റായി രംഗപ്രവേശം ചെയ്‌ത രാഹുൽ പാർട്ടിയിലെ കൂടിയാലോചനാ സംവിധാനം അട്ടിമറിച്ചു. ഉപചാപക വൃന്ദം പാർട്ടിയെ നിയന്ത്രണത്തിലാക്കി. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശുപാർശകൾ 9 വർഷമായി ആസ്ഥാനത്ത് പൊടിപിടിച്ചിരിക്കുന്നു.

രാഹുലിന്റെ പക്വതയില്ലായ്‌മയുടെ ഏറ്റവുംവലിയ ഉദാഹരണമാണ് യു.പി.എ ഭരണ കാലത്ത് പത്രസമ്മേളനം വിളിച്ച് ഓർഡിനൻസ് പകർപ്പ് വലിച്ചു കീറിയ സംഭവം. ഈ ബാലിശ നടപടി പ്രധാനമന്ത്രിയുടെ അധികാരത്തെ അട്ടിമറിച്ചു. അത് 2014ലെ തിരഞ്ഞെടുപ്പിൽ യു.പി.എയ്ക്ക് തിരിച്ചടിയായി.

2014ന് ശേഷം രാഹുലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുകളിൽ തുടർ തോൽവികളാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളായി. മുതിർന്ന നേതാക്കളെ അപമാനിച്ച രാഹുൽ പിന്നീട് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും റിമോട്ട് കൺട്രോൾഭരണം തുടരുന്നു.

ഉപചാപക വൃന്ദങ്ങൾക്കെതിരെ താനടങ്ങിയ ജി 23 നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു. പാർട്ടി തിരിച്ചുവരവിന് ഇടയില്ലാത്ത വിധം നശിച്ചു. കഴിവില്ലാത്ത നേതാവിനെ ചുമതലയേൽപ്പിച്ചുള്ള പാവക്കൂത്താണ് നടക്കുന്നത്.

കാര്യഗൗരവമില്ലാത്തയാളെ 8 വർഷമായി നേതൃത്വത്തിൽ എടുത്തുവച്ചത് മൂലം ദേശീയ തലത്തിൽ കോൺഗ്രസിന്റെ സ്ഥാനം ബി.ജെ.പിയും സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും തട്ടിയെടുത്തു. സെപ്‌തംബറിൽ ഭാരത് ജോഡോ യാത്രയ്‌ക്ക് മുൻപ് പാർട്ടിയെ രക്ഷിക്കാൻ കോൺഗ്രസ് ജോഡോ അനിവാര്യം.

കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​ക​മ​ന്റ്


രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ഗാ​ന്ധി​ ​കു​ടും​ബ​ത്തി​ലെ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളെ​യും​ ​ആ​സാ​ദി​ന് ​വ്യ​ക്തി​പ​ര​മാ​യി​ ​അ​റി​യാം
-മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ


കോ​ൺ​ഗ്ര​സ് ​അ​ദ്ദേ​ഹ​ത്തി​ന് ​എ​ല്ലാം​ ​ന​ൽ​കി.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യും​ ​രാ​ജീ​വ് ​ഗാ​ന്ധി​യും​ ​സോ​ണി​യ​യും​ ​കാ​ര​ണം​ ​ഇ​ന്ന് ​അ​ദ്ദേ​ഹം​ ​അ​റി​യ​പ്പെ​ടു​ന്ന​ ​നേ​താ​വാ​യി
-അ​ശോ​ക് ​ഗെ​ലോ​ട്ട്,​ ​രാ​ജ​സ്ഥാ​ൻ​ ​മു​ഖ്യ​മ​ന്ത്രി


രാ​ഹു​ൽ​ ​ഗാ​ന്ധി​യാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​നേ​താ​വ്.​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​കൊ​ടു​ക്ക​ൽ​ ​വാ​ങ്ങ​ൽ​ ​ബ​ന്ധ​മി​ല്ല.​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​വ​ർ​ ​ചെ​റി​യ​ ​കാ​ര്യ​ത്തി​ന് ​രാ​ജി​വ​യ്‌​ക്കു​ന്ന​ത് ​പ​ക്വ​മ​ല്ല
-സ​ൽ​മാ​ൻ​ ​ഖു​ർ​ഷി​ദ്

ഇ​തൊ​ഴി​വാ​ക്കാ​മാ​യി​രു​ന്നു,​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​ആ​ത്മ​പ​രി​ശോ​ധ​ന​ ​പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും​ ​ആ​ ​പ്ര​ക്രി​യ​ ​അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു
-ആ​ന​ന്ദ് ​ശ​ർ​മ്മ

ആ​സാ​ദി​ന്റെ​ ​ക​ത്തും​ 2015​ൽ​ ​ഞാ​നെ​ഴു​തി​യ​ ​ക​ത്തും​ ​ത​മ്മി​ൽ​ ​സാ​മ്യ​മു​ണ്ട്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​പ​ക്വ​ത​യി​ല്ലെ​ന്ന് ​എ​ല്ലാ​വ​ർ​ക്കു​മ​റി​യാം
-ഹി​മാ​ന്ത​ ​ബി​ശ്വ​ശ​ർ​മ്മ,​ ​അ​സാം​ ​മു​ഖ്യ​മ​ന്ത്രി

രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ത​ന്റെ​ ​ഈ​ഗോ​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​ആ​സാ​ദി​നെ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു
-കു​ൽ​ദീ​പ് ​ബി​ഷ്‌​ണോ​യ്

കോ​ൺ​ഗ്ര​സി​ന്റെ​ ​അ​വ​സാ​നം​ ​അ​ടു​ത്തു.​ ​രാ​ഹു​ലി​നെ​യും​ ​സോ​ണി​യ​യെ​യും​ ​വ​ള​ഞ്ഞ​ ​ചി​ല​ർ​ ​പാ​ർ​ട്ടി​യു​ടെ​ ​ക​ടി​ഞ്ഞാ​ൺ​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു.
-സു​നി​ൽ​ ​ഝാ​ക്കർ