modi

ന്യൂഡൽഹി: രാജ്യത്തെ പോഷകാഹാരക്കുറവിനെതിരെ സമൂഹ്യ അവബോധം സൃഷ്ടിക്കണമെന്നും ഇത് പരിഹരിക്കുന്നതിനായി സെപ്തംബർ ഒന്നു മുതൽ 30വരെ പോഷകാഹാര മാസാചരണം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ മൻകി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യപ്രദേശ്, അസാം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പോഷകാഹാരക്കുറവിനെ നേരിടാൻ വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതേ മാതൃകയിൽ പൊതുജന പങ്കാളിത്തവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് പോഷകാഹാരക്കുറവ് പരിഹരിക്കണം. ഇതിനായി പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കണം.

വരുന്ന പുതുവർഷം തിനവിളകളുടെ അന്താരാഷ്ട്ര വർഷമായി ആഘോഷിക്കുമ്പോൾ നാമെല്ലാവരും ചേർന്ന് ഇതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ഇടയിൽ തിന വിളകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കണം. തിന വിളകൾ കർഷകർക്ക് ഏറെ പ്രയോജനകരമാണ്. വിള തയ്യാറാകാൻ കുറഞ്ഞ സമയം മതി. കൂടുതൽ വെള്ളം ആവശ്യമില്ല. പോഷാകാഹാര കുറവിനെതിരെ പോരാടാനും തിന വിളകൾ സഹായിക്കുന്നു. അത് കൊണ്ട് നാടൻ ധാന്യങ്ങൾ കൂടുതൽ ഉല്പാദിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും അഭ്യർത്ഥിക്കുന്നു.

2023 അന്താരാഷ്ട്ര തിന വിള വർഷമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി. ഇന്ത്യയുടെ ഈ നിർദ്ദേശത്തിന് 70 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചുവെന്നത് സന്തോഷകരമാണ്. -പ്രധാനമന്ത്രി പറഞ്ഞു.

അത് പോലെ ജലത്തിന്റെയും ജല സംരക്ഷണത്തിന്റെയും പ്രാധാന്യം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സംസ്‌കാരത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഋഗ്വേദത്തിൽ മനുഷ്യരാശിയുടെ ജീവദാതാവാണ് ജലം എന്ന് പറയുന്നു. ഇത്തവണ നമ്മുടെ രാജ്യത്ത് മുഴുവൻ അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയായിരുന്നു. രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ശുചീകരണ യജ്ഞത്തിലും വാക്സിനേഷൻ കാമ്പയിനിലും കണ്ട രാജ്യത്തിന്റെ ഉണർവ് അമൃത് മഹോത്സവത്തിലും വീണ്ടും കാണാൻ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗു​ജ​റാ​ത്തി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താൻ
ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ക്കു​ന്നു​:​ ​മോ​ദി

ഗാ​ന്ധി​ന​ഗ​ർ​:​ ​ഗു​ജ​റാ​ത്തി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും​ ​സം​സ്ഥാ​ന​ത്തേ​ക്കു​ള്ള​ ​നി​ക്ഷേ​പം​ ​ത​ട​യാ​നും​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ക്കു​ന്ന​താ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​റ​ഞ്ഞു.​ ​ഗു​ജ​റാ​ത്തി​ലെ​ ​ഭു​ജ് ​ജി​ല്ല​യി​ൽ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ത​റ​ക്ക​ല്ലി​ട്ട​ ​ശേ​ഷം​ ​മ​ഹാ​റാ​ലി​യെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഇ​ന്ത്യ​യി​ലും​ ​വി​ദേ​ശ​ത്തും​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ലാ​യി​ ​ഗു​ജ​റാ​ത്തി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ക​ൾ​ ​ന​ട​ന്നു.​ ​സം​സ്ഥാ​ന​ത്തേ​ക്കു​ള്ള​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ആ​വ​ർ​ത്തി​ച്ച് ​ശ്ര​മി​ച്ചു.​ ​എ​ന്നാ​ൽ​ ​ഗു​ജ​റാ​ത്ത് ​പു​രോ​ഗ​തി​യു​ടെ​ ​പാ​ത​യി​ലൂ​ടെ​ ​മു​ന്നോ​ട്ട് ​കു​തി​ക്കു​ക​യാ​ണ്.
2001​ലെ​ ​ക​ച്ച് ​ഭൂ​ക​മ്പ​ത്തി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പു​ന​ർ​വി​ക​സ​ന​ത്തി​നാ​യി​ ​ന​മ്മ​ൾ​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്തു.​ ​അ​തി​ന്റെ​ ​ഫ​ല​മാ​ണ് ​ഇ​ന്ന് ​കാ​ണു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​വ​കാ​ശ​പ്പെ​ട്ടു.
ഭൂ​ക​മ്പ​ത്തി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റാ​ൻ​ ​ക​ച്ചി​ന് ​സാ​ധി​ക്കി​ല്ലെ​ന്ന് ​പ​ല​രും​ ​പ​റ​ഞ്ഞു.​ ​പ​ക്ഷേ,​ ​അ​വ​ർ​ക്ക് ​അ​ത് ​മാ​റ്റി​പ്പ​റ​യേ​ണ്ടി​ ​വ​ന്നു.​ ​ഇ​ന്ന് ​ഇ​ന്ത്യ​യി​ൽ​ ​പ​ല​ ​പോ​രാ​യ്മ​ക​ളും​ ​ക​ണ്ടേ​ക്കാം.​ ​എ​ന്നാ​ൽ​ 2047​ഓ​ടെ​ ​ഇ​ന്ത്യ​ ​ഒ​രു​ ​വി​ക​സി​ത​ ​രാ​ഷ്ട്ര​മാ​കു​മെ​ന്ന് ​എ​നി​ക്ക് ​ഉ​റ​പ്പു​ണ്ട്.​-​മോ​ദി​ ​പ​റ​ഞ്ഞു.
അ​ടു​ത്ത​വ​ർ​ഷം​ ​ഗു​ജ​റാ​ത്തി​ൽ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ​മോ​ദി​യു​ടെ​ ​ദി​ദ്വി​ന​ ​സ​ന്ദ​ർ​ശ​നം.
ഭു​ജ് ​ടൗ​ണി​ൽ​ ​മോ​ദി​ ​റോ​ഡ്‌​ഷോ​യും​ ​സം​ഘ​ടി​പ്പി​ച്ചു.
ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​റോ​ഡി​നി​രു​വ​ശ​വും​ ​ത​ടി​ച്ചു​കൂ​ടി​ ​മോ​ദി​ക്ക് ​അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​ ​കു​റ​ച്ചു​ ​ദൂ​രം​ ​റോ​ഡി​ലൂ​ടെ​ ​ന​ട​ന്ന​ ​മോ​ദി​ ​ജ​ന​ങ്ങ​ളെ​ ​തി​രി​കെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.
റോ​ഡ് ​ഷോ​യ്ക്ക് ​പി​ന്നാ​ലെ,​ 2001​ലെ​ ​ഭൂ​ക​മ്പ​ത്തി​ൽ​ ​ജീ​വ​ൻ​ ​വെ​ടി​ഞ്ഞ​വ​രു​ടെ​ ​ഓ​ർ​മ്മ​യ്ക്കാ​യി​ ​നി​ർ​മ്മി​ച്ച​ ​'​സ്മൃ​തി​ ​വ​ൻ​"​ ​സ്മാ​ര​കം​ ​മോ​ദി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.