
ന്യൂഡൽഹി:ട്രൂ കോളർ ആപ്പിനെതിരായി നൽകിയ പൊതു താല്പര്യ ഹർജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. വ്യക്തിയുടെ അനുമതി ഇല്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന നടപടി തടയണമെന്നാവശ്യപ്പെട്ടാണ് അങ്കിത് സേതി എന്നയാൾ പൊതു താല്പര്യ ഹർജി നൽകിയത്. ഇത്തരത്തിലുള്ള ആപ്പുകൾ നിരോധിക്കുന്നത് സുപ്രീം കോടതിയുടെ പണിയല്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ ഇത്തരത്തിലുള്ള ആപ്പുകൾക്കെതിരായ എത്ര ഹർജികൾ കേൾക്കേണ്ടിവരുമെന്നും കോടതി ചോദിച്ചു.