
ന്യൂഡൽഹി:ഗുജറാത്ത് കലാപക്കേസിൽ ഉന്നതരെ പ്രതികളാക്കാൻ ഗൂഢാലോചന നടത്തിയതിന് ടീസ്ത സെതൽ വാദിനെ പ്രതിയാക്കിയത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും തെളിവുകളുടെ പിൻബലത്തിലാണെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
രാഷ്ട്രീയ - സാമ്പത്തിക നേട്ടങ്ങൾക്കായി ക്രിമിനൽ പ്രവർത്തനം നടത്തിയതിന് തെളിവുകളുണ്ടെന്ന് സത്യവാങ് മൂലത്തിൽ പറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാവുമായി ടീസ്ത ഗൂഢാലോചന നടത്തിയതായും വൻ തുക കൈപ്പറ്റിയതായും സാക്ഷിമൊഴികൾ തെളിയിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.