supreme-court

ന്യൂഡൽഹി: ജമ്മു-കാശ്മീർ ഡിലിമിറ്റേഷൻ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ആറ് ആഴ്ച് സമയമനുവദിച്ചിട്ടും സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിന് കേന്ദ്ര സർക്കാരിനെ സുപ്രീംകോടതി ശാസിച്ചു. 2022 മേയ് 13ന് ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കവെ കേന്ദ്ര സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ യുവ അഭിഭാഷകൻ ഒരാഴ്ച്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയതിനാൽ കേന്ദ്ര സർക്കാരിന് കേസ് ചെലവ് ചുമത്തുന്നില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരാഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്തില്ലെങ്കിൽ 25,000 രൂപ അടയ്ക്കേണ്ടി വരുമെന്ന് ബെഞ്ച് അറിയിച്ചു.