delhi

ന്യൂഡൽഹി: പ്രതിപക്ഷ ബി.ജെ.പി എം.എൽ.എമാരുടെ പ്രതിഷേധത്തെ തുടർന്ന് വിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരുന്ന ഡൽഹി നിയമസഭാ നടപടികൾ തടസപ്പെട്ടു. അഴിമതി ആരോപണവിധേയരായ മന്ത്രിമാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ പ്ളക്കാർഡുകളേന്തി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള സഭാനടപടികൾ നിർത്തിവച്ചു. രാത്രിയിലും പ്രതിഷേധം തുടർന്നു. ലെഫ്. ഗവർണർക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്‌ച രാത്രി ആംആദ്‌മി എം.എൽ.എമാരും പ്രതിഷേധിച്ചിരുന്നു.