
ന്യൂഡൽഹി: ടീസ്ത സെതൽ വാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്തംബർ ഒന്നിലേക്ക് മാറ്റി. ഇന്നലെ ഉച്ച കഴിഞ്ഞ് 3.45ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്,ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാനിരുന്ന വിഷയം സമയക്കുറവ് കാരണം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പരിഗണിക്കും.