sc

ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ 1,72,000 പേരിൽ നിന്ന് 5,600 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് കേസിലെ ഇരകൾക്ക് ശക്തമായ താക്കീത് നൽകി സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്ജിക്ക് തട്ടിപ്പിനിരയായവർ തുടർച്ചയായി വാട്ട്സ്ആപ്പ് സന്ദേശങ്ങളയക്കുന്നതിനെതിരെയാണ് കോടതി താക്കീത് നൽകിയത്. ഇനിയും സന്ദേശമയച്ചാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് തട്ടിപ്പിനിരയായവർക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ മുന്നറിയിപ്പ് നൽകി.

തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്. തട്ടിപ്പിനിരയായവരുടെ ആശങ്ക മനസിലാകുമെന്നും കോടതിയുടെ മുന്നിൽ ഇങ്ങനെയല്ല വിഷയം അവതരിപ്പിക്കേണ്ടതെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.