മൂവാറ്റുപുഴ: 2022 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭ പുരസ്കാരം നൽകി ആദരിക്കുന്നു. നാളെ രാവിലെ 10.30ന് മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭാ പുരസ്കാര സമർപ്പണം സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ.സാനു അദ്ധ്യക്ഷത വഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യാപകരെ ആദരിക്കും. ചടങ്ങിൽ സ്കൂൾ മാനേജർ വി.കെ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തും. ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ.പി.ജെ.ജേക്കബ്, എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ എന്നിവർ സംസാരിക്കും. അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ സ്വാഗതവും കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് നന്ദിയും പറയും.