 
കളമശേരി: ഏലൂർ നഗരസഭ ചെയർപേഴ്സൺ ലീല ബാബുവിന്റെ നേതൃത്വത്തിൽ മഞ്ഞുമ്മൽ ഇരുപത്തിയെട്ടാം വാർഡിൽ എസ്.എസ്. എൽ.സി, പ്ലസ് ടു, ഡിഗ്രി തലത്തിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. പി.എൻ മോഹനൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഏലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു, കെ.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരി എന്ന കർഷകരുടെ ഗ്രൂപ്പ് രൂപീകരണ യോഗം ലീലാ ബാബു ഉദ്ഘാടനം ചെയ്തു. ശങ്കരൻ നമ്പ്യാർ, വി.പി. വിൽസൻ എന്നിവരെ കൺവീനർമാരായും മഞ്ചുനാഥിനെ മാസ്റ്റർ കർഷകനായും തിരഞ്ഞെടുത്തു.