ashif
ആഷിഫ്

കൊച്ചി: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കുട്ടിയിടിച്ച് ഭക്ഷണവിതരണക്കാരന് ദാരുണാന്ത്യം. കർണാടക കുടക് സ്വദേശി ആഷിഫ് റഫീക്ക് (30) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഇടപ്പള്ളി ജംഗ്ഷന് സമീപം ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് ഇടിച്ച് പരിക്കേറ്റ ആഷിഫിനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വി​ഗി​ ഭക്ഷണവിതരണക്കാരനായിരുന്ന ആഷിഫ് ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാൻ ഇടപ്പള്ളിയിൽ എത്തിയതായിരുന്നു. അപകടത്തിൽ ദേഹമാസകലം പരിക്കേറ്റിരുന്നു. എളമക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി ടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.