 
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം ചേലാമറ്റം ശാഖയിൽ പഠനക്ലാസ് വിദ്യാർത്ഥികൾക്കായി വിദ്യാ ഗോപാലർച്ചനയും ഗുരു പൂജയും നടത്തി. കേശവദാസിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ശാഖ പ്രസിഡന്റ് ഗോപി വെള്ളിമററം, സെക്രട്ടറി ജയൻ മടത്തേത്തുകുടി, കോഡിനേററർ വിജയൻ, സോമരാജ് തുടങ്ങിയവർ നേതൃത്വം നൽകി.