കോലഞ്ചേരി: മഴുവന്നൂർ എസ്. ആർ. വി. യു. പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിലും അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു. കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഗ്രോബാഗുകകളിലാണ് തൈകൾ നടന്നത്. പദ്ധതി ഉദ്ഘാടനം പി. ടി. എ പ്രസിഡന്റ് അഷ്‌റഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സ്കറിയ കണ്ണിക്കാട്ടേൽ അദ്ധ്യക്ഷനായി. ഹെഡ്‌മാസ്റ്റർ അനിയൻ പി. ജോൺ, കാർഷിക ക്ലബ്‌ സെക്രട്ടറി ആശ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു .