sevabharathy
സേവാഭാരതിയുടെയും സത് സംഗ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാളകം പഞ്ചായത്തിൽ മേക്കടമ്പ് പാറപ്പുറത്ത് ജയകൃഷ്ണനും വാസന്തി ജയകൃഷ്ണനും വേണ്ടി പുനർനിർമാണം നടത്തിയ വീടിന്റെ താക്കോൽദാനം ഫാദർ ജോർജ് മാന്തോട്ടം കോർഎപ്പിസ്കോപ്പ നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: സേവാഭാരതി നിർവഹിക്കുന്നത് ശ്രീകൃഷ്ണന്റെ ദൗത്യമാണെന്ന് ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ പറഞ്ഞു. സേവാഭാരതിയുടെയും സത് സംഗ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാളകം പഞ്ചായത്തിൽ മേക്കടമ്പ് പാറപ്പുറത്ത് ജയകൃഷ്ണനും വാസന്തി ജയകൃഷ്ണനും വേണ്ടി പുനർനിർമാണം നടത്തിയ വീടിന്റെ താക്കോൽദാനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് മാന്തോട്ടം . സീമാ ജഗരൻ മഞ്ച് അഖില ഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ സേവസന്ദേശം നൽകി.സേവാഭാരതി പഞ്ചായത്ത് അദ്ധ്യക്ഷൻ ബിനീഷ് ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. സത് സംഗ് ഫൗണ്ടേഷൻ ചെയർമാൻ ടി. കെ സുഭാഷ്,സേവാഭാരതി ജില്ല സംഘടനാ സെക്രട്ടറി മണികണ്ഠൻ പി. എസ്, വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ റെജി പീച്ചനാൽ, വാർഡ് മെമ്പർമാരായ ജോളിമോൻ ചുണ്ടയിൽ, എബ്രഹം കെ. പി, ലിസി​ എൽദോസ്, ആശ വർക്കർമാരെ പ്രതിനിധീകരിച്ചു. ഷിനി എൽദോസ് , സേവാഭാരതി പഞ്ചായത്ത്‌ സമി​തി അംഗം സീമ അശോകൻ എന്നിവർ സംസാരിച്ചു. നിർമ്മാണ സമിതി സംയോജകൻ വി. കെ അശോകൻ സ്വാഗതവും സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി സത്യദേവ് കെ. കെ നന്ദിയും പറഞ്ഞു. ജില്ലാ പ്രചാരക് എ .വി അജേഷ് കുമാർ, ജില്ലാ സേവപ്രാമുഖ് ഷിജു, ബി.ജെ.പി ജില്ലാ കമ്മി​റ്റി അംഗം എ സ് വിജുമോൻ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ബിജീഷ് ശ്രീധർ എന്നിവർ നേതൃത്വം നൽകി​.