ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽ വീട്ടിൽ നവാസിന്റെ മകൻ ബിലാൽ എന്ന് വിളിക്കുന്ന നിസാമുദ്ദീ(24)നെയാണ് കാണാതായത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആലുവ മണപ്പുറം കടവിലായിരുന്നു സംഭവം. ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷിനൊപ്പമാണ് ഇയാൾ മണപ്പുറത്തെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവതികളും ഉണ്ടായിരുന്നു. യുവതികൾ കരയിലിരുന്നപ്പോൾ ബിലാലും പ്രജീഷും കുളിക്കാനിറങ്ങി. ബിലാൽ മറുകരയിലക്ക് നീന്തിയപ്പോൾ മദ്ധ്യഭാഗത്ത് വച്ച് അവശനായി മുങ്ങിപ്പോകുകയായിരുന്നുവെന്ന് പറയുന്നു. വൈകിട്ട് വരെ ആലുവ ഫയർഫോഴ്സ് സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലായി ബിലാലിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. കാപ്പ പ്രകാരവും പിടിയിലായിട്ടുണ്ട്.