 
കുറുപ്പംപടി: കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാരംകുത്ത്, പിണവൂർകുടി ഊരുകളിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നടത്തി. ആദിവാസി വിഭാഗത്തിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമിക്കുന്നതിന് അപേക്ഷ നൽകിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം നൽകിയത്.
ഇവർക്ക് പരിശീലനം ലഭിക്കാൻ സൗകര്യം ഇല്ലാത്തത് പരിഗണിച്ചാണ് ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ പരിശീലനം നൽകാൻ തീരുമാനിച്ചത്. അസോസിയേഷൻ പ്രസിഡന്റ് അരുൺ കുമാർ സി. , സെക്രട്ടറി ദിൽഷാദ്.എം, സെബാസ്റ്റ്യൻ എം.എക്സ്, മുഹമ്മദ് റോഷൻ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.