new
കൊച്ചിൻ സേവാസംഘ് ഇൻഫോപാർക്ക് യുണൈറ്റഡ് സ്‌പോർട്ട്‌സ് ഇൻഡോർ കോർട്ടിൽ സംഘടിപ്പിച്ച എട്ടാമത് ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിലെ വിജയികൾക്ക് മുഖ്യാതിഥി വി.എസ്. ദിലീപ് കുമാർ ട്രോഫികൾ സമ്മാനിക്കുന്നു.

കാക്കനാട്: കൊച്ചിൻ സേവാ സംഘിന്റെ നേതൃത്വത്തിൽ എട്ടാമത് ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 150 മത്സരാർത്ഥികൾ പങ്കെടുത്തു. ഇൻഫോപാർക്ക് യുണൈറ്റഡ് സ്‌പോർട്ട്‌സ് ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റിൽ 15 വയസിന് താഴെയുള്ള വിവിധ കാറ്റഗറികളായാണ് മത്സരം സംഘടിപ്പിച്ചത്.

വിജയികൾക്ക് മുഖ്യാതിഥി വി.എസ്. ദിലീപ് കുമാറും നാഷണൽ അമ്പയർ മെൽവിനും ചേർന്ന് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.കെ. നദീർ, സെക്രട്ടറി സിജി. കെ.വി എന്നിവർ സംസാരിച്ചു.