mulavoor
മുളവൂർ ചിറപ്പടി സൗഹൃദം ചാരിറ്റി പ്രവർത്തകർ മുളവൂർ സർക്കാർ സ്കൂൾ പരിസരം ശുചീകരിക്കുന്നു,.

മൂവാറ്റുപുഴ: ചിറപ്പടി സൗഹൃദം ചാരിറ്റി വോളണ്ടിയർമാർ മുളവൂർ സർക്കാർ സ്കൂൾ പരിസരം ശുചീകരിച്ചു . മുളവൂർ പ്രദേശത്ത് സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് മുളവൂർ ചിറപ്പടി സൗഹൃദം ചാരിറ്റി. നിർദ്ധനർക്ക് ആശ്വാസമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ജാതി മത രാഷ്ട്രീയത്തിനതീതമായി 100ഓളം യുവാക്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.

വിവാഹ വീടുകളിൽ ഭക്ഷണം വിളമ്പിയും മറ്റ് പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്തിയാണ് സാന്ത്വന പരിചരണ രംഗത്ത് ചാരിറ്റിയുടെ മുന്നേറ്റം. ചാരിറ്റി പ്രവർത്തനം ആരംഭിച്ച് ആറ് വർഷം പൂർത്തിയാകുമ്പോൾ നിരവധി നിർദ്ധനരായ ആളുകൾ, രോഗികൾക്ക് അടക്കം കൈത്താങ്ങായി മാറാൻ ചാരിറ്റിക്ക് കഴിഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ബെസി എൽദോ, ഹെഡ്‌മിസ്ട്രസ് എം.എച്ച്.സുബൈദ, പി.ടി.എ പ്രസിഡന്റ് അഷറഫ് പി.പി, സൗഹൃദം ചാരിറ്റി പ്രസിഡന്റ് താജുദ്ദീൻ വാരിക്കാട്ട്, സെക്രട്ടറി അലിമുത്ത് സി.പി.എന്നിവർ നേതൃത്വം നൽകി.