മൂവാറ്റുപുഴ: ആവോലി മൾട്ടി പർപ്പസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികളിൽ നിന്നും 2021-22 സ്‌കൂൾ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും, ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2020-21 വർഷത്തെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരം നേടിയ രാജീവ് വി.പിയെയും അനുമോദിച്ചു. ചടങ്ങ് മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്തു. സംഘം പ്രസഡന്റ് കെ.ഇ. മജീദ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചയത്തംഗം സിബിൽ സാബു, കോതമംഗലം ബ്ലോക്ക് പഞ്ചയത്ത് മുൻവൈസ് പ്രസിഡന്റ് വിൻസൻ ഇല്ലിക്കൽ, ആവോലി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ.ശശി, പ്രൊഫ. മോഹനൻ എം.കെ, ആവോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ജി ശാന്ത എന്നിവർ സംസാരിച്ചു