 
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ മക്കളിൽ എസ് .എസ് .എൽ .സി, പ്ലസ് ടു പരീക്ഷയിൽ വിജയികളായവരെ അനുമോദിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉന്നത വിജയികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി. ഇ .നാസർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി വിനയൻ സ്വാഗതം പറഞ്ഞു.