കൊച്ചി: ചേർത്തല പട്ടണക്കാടുള്ള കാരയിൽ വീട്ടിൽ ഇബ്രാഹിം മകൻ നാസറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ആറുവർഷം തടവ് ശിക്ഷ.
ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളായ കണ്ണമാലി കളത്രയിൽ കൊന്നക്കേരിൽ ഹമീദ് മകൻ ഷമീറുദ്ദീൻ, കൊന്നക്കേരിൽ ഷാഹുൽ ഹമീദ്, പല്ലന ഉമ്മാ പറമ്പിൽ ഉസ്മാൻ എന്നിവരെ കൊച്ചി അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലാൻ പ്രേരിപ്പിച്ച നാലാം പ്രതി സുഹറയെ വെറുതെ വിട്ടു. 2017 ഫെബ്രുവരി രണ്ടിന് കണ്ണമാലി കളത്രയിലുള്ള ചിന്മയ വിദ്യാലയത്തിന് സമീപമുള്ള റോഡിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് കമ്മിഷണർ എസ്. വിജയൻ അന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം നൽകുകയുമായിരുന്നു.സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എറണാകുളം അഡീഷണൽ പ്രോസിക്യൂട്ടറായ വി.പി. വിജി പ്രോസിക്യൂഷന് വേണ്ടി ഹാജരായി.