മരട്: പകർച്ചവ്യാധി പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലമ്പനി വിരുദ്ധ മാസാചരണവുമായി ബന്ധപെട്ട് മരട് നഗരസഭ, നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ8, 9, 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്കായി ഉപന്യാസ മത്സരം മരട് ഗവ.മാങ്കായിൽ ഹൈസ്‌കൂളിൽസംഘടിപ്പിച്ചു. ഒന്നും, രണ്ടും, മൂന്നും സമ്മാനാർഹരായവർക്ക് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മെമെന്റൊ സമ്മാനിച്ചു. ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, കൗൺസിലർ ബേബി പോൾ, നെട്ടൂർ ബ്ലോക്ക് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജീന മോഹൻ, ഹെൽത്ത് സൂപ്പർവൈസർ ഷാജു പി. ജോൺ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സംഗീത, സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് മിനി എന്നിവർ സംസാരിച്ചു. നെട്ടൂർ പി.എച്ച്.സി പബ്ലിക് ഹെൽത്ത് നഴ്‌സ് ഷീജ ബീവി, ജെ.എച്ച്.ഐമാരായ രജിത് പി. ഷാൻ, സജിത്ത്, വി.പി.പ്രജിത്, ജെ.പി.എച്ച്.എൻ സീനാമോൾ, ആർ.ബി.എസ്.കെ നേഴ്‌സ് രമ്യ മോഹൻ എന്നിവർ നേതൃത്വം നൽകി.