 
കളമശേരി : വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഏലൂർ കുറ്റിക്കാട്ടുകര പുതിയ റോഡിൽ, തണ്ണിക്കോട് ഹൗസിൽ യേശുദാസൻ്റെ മകൻ റിതു യേശുദാസ് (കിച്ചു, 19) മരിച്ചു. 21 ന് വൈകിട്ട് 8.30 ഓടെ കുസാറ്റ് വിദ്യാനഗർ റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്തിനും റിതുവിനും ഗുരുതരമായ പരുക്കേറ്റിരുന്നു. ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സയിലായിരുന്നു. ഡെങ്കിപ്പനി പിടിപെട്ടതിനെ തുടർന്ന് കൗണ്ട് കുറഞ്ഞ് ഇന്നലെ രാവിലെ 7 മണിയോടെ സ്വകാര്യ ആശുപത്രിയിൽ റിതു മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 3.30 ന് കുറ്റിക്കാട്ടുകര സെൻ്റ് തോമസ് പള്ൽളി സെമിത്തേരിയിൽ. മാതാവ്: അനു. സഹോദരൻ: റിച്ചു.