 
കൊച്ചി: ബുക്കർമാൻ പബ്ളിഷേഴ്സ് നൽകുന്ന പ്രഥമ ടാഗോർ സ്മൃതിപുരസ്കാരത്തിന് തത്വചിന്തകനും പ്രഭാഷകനുമായ ഷൗക്കത്തിനെ തിരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. ടാഗോർ സമാധിദിനമായ 7ന് വൈകിട്ട് ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ പുരസ്കാരദാനം നിർവഹിക്കും. വേണു വി.ദേശം, ഷാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കേരള ബംഗാൾ സംസ്കൃതി സംഗയുടെ രബീന്ദ്ര സംഗീതോത്സവം അരങ്ങേറും.