library

അങ്കമാലി: കറുകുറ്റി പഞ്ചായത്ത് മണിയംകുഴിയിൽ പ്രവർത്തനമാരംഭിക്കുന്ന അക്ഷര വായനശാലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ.ഷാജി നിർവഹിച്ചു. വായനശാല പ്രസിഡന്റ്‌ ഷൈനി ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു അച്ചിനിമാടൻ രൂപീകരണ റിപ്പോർട്ടവതരണവും അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി ജോയ് പുസ്തക സമാഹരണവും പഞ്ചായത്തംഗം ആൽബി വർഗീസ് അംഗത്വവിതരണവും രക്ഷാധികാരി ബെന്നി പടുവൻ പുസ്തകവിതരണവും നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി ഡേവിസ്, റോയ് ഗോപുരത്തിങ്കൽ, താലൂക്ക്ലബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. പി. റെജീഷ്, സാരഥി ഡയറക്ടർ ഫാ. സിന്റോ തൊറയൻ എന്നിവർ പങ്കെടുത്തു.