അങ്കമാലി: നഗരസഭയുടെ ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജാതി, നെല്ല്, വാഴ, പച്ചക്കറി, തെങ്ങ്, സമ്മി​ശ്ര കൃഷി എന്നി​വ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകർ, യുവ കർഷകർ, വനിതാ കർഷക, എസ്.സി, എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ള കർഷകർ, മികച്ച സ്കൂൾ വിദ്യാർത്ഥി, ക്ഷീര കർഷകർ എന്നിവർക്ക് അപേക്ഷി​ക്കാം. അപേക്ഷ കൃഷി ഭവനിലോ വാർഡ് കൗൺസിലർമാരുടെ പക്കലോ ആഗസ്റ്റ് 5ന് മുൻപ് സമർപ്പിക്കണം.