കൊച്ചി: ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ എം.അനിൽ കുമാർ നിർവഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ആഗ്രികൾച്ചറൽ അസി.ഡയറക്ടർ സിന്ദു നിർവഹിച്ചു. കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാനും കൗൺസിലറുമായ സി.എ.ഷക്കീർ, കൗൺസിലർ അഷിത യഹിയ, കൃഷി ഓഫീസർ രാജൻ, പി.എച്ച് ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.