കൊച്ചി: എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ആശയങ്ങളെ കുറിച്ചുള്ള ചിത്രമായ അഗ്നി ചിറകുകളെ പ്രണയിച്ച പെൺകുട്ടി സംവിധാനം ചെയ്ത ഉമ്മർ അബുവിനെ എ.പി.ജെ ഇന്റർനാഷണൽ ഫൗണ്ടേഷനും ജോസഫ് ഫൗണ്ടേഷനും ചേർന്ന് ആദരിച്ചു. ജെ.ജെ. കുറ്റിക്കാട് പൊന്നാടയണിയിച്ചു. ആറു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ട്രെയ്ലർ ചിങ്ങം ഒന്നിന് റിലീസ് ചെയ്യും. ജയസൂര്യ, റിയാസ് കുന്നത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു