കൊച്ചി: താന്ത്രികപണ്ഡിതനും ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റുമായ അഴകത്ത് ശാസ്‌തൃശർമ്മൻ നമ്പൂതിരിപ്പാടിനെ വിശ്വമിത്ര തന്ത്രവിദ്യാപീ‌ഠം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിക്കും. നാലിന് വൈകിട്ട് അഞ്ചിന് കിഴക്കേ കടുങ്ങല്ലൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

തന്ത്രവിദ്യാപീഠം രക്ഷാധികാരി പി.ഇ.ബി മേനോൻ അദ്ധ്യക്ഷത വഹിക്കും. വി.പി.എസ് ലേക്‌ഷോർ ആശുപത്രി ഡയറക്ടർ ഡോ. എബി അബ്രഹാം, ഏഷ്യാനെറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എസ്. കിഷൻകുമാർ, ശ്രീമുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. രമേഷ് സ്വാമി, അഴകത്തിന്റെ ശിഷ്യൻ ടി.പി. സൗമിത്രൻ തന്ത്രി, വിദ്യാപീഠം ചെയ‌ർമാൻ ഡോ. വൈശാഖ് സൗമിത്രൻ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ടി.പി. സൗമിത്രൻ, കെ.എ. അനന്ത്, ജ്യോതിഷ് മുരളീധരൻ ശാന്തി എന്നിവർ പങ്കെടുത്തു.