kklm

കൂത്താട്ടുകുളം: ആറൂർ ഗവ.ഹൈസ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണവും റിപ്പയറിംഗും നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ.ജോസ് ശില്പശാല ഉദ്ഘാടനം ചെയ്തു.ശാസ്ത്ര ക്ലബ് കൺവീനർ ശരത് കൃഷ്ണൻ, ഷൈജു ജോൺ എന്നിവർ ശില്പശാല നയിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സുധ, പി.ടി.എ പ്രസിഡന്റ് കെ.പി.ബിനു തുടങ്ങിയവർ പങ്കെടുത്തു.