t
പുസ്തക ചർച്ച എഴുത്തുകാരൻ ബ്രഹ്മമംഗലം ദയാനന്ദൻ പുസ്തകാവതരണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് കെ.പി. രവികുമാർ, സെക്രട്ടറി കെ.ആർ. അശോകൻ എന്നിവർ സമീപം.

തൃപ്പൂണിത്തുറ: മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികത്തോടനുബന്ധി​ച്ച് ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാല നടത്തിയ പുസ്തക ചർച്ചയിൽ എഴുത്തുകാരൻ ബ്രഹ്മമംഗലം ദയാനന്ദൻ പുസ്തകാവതരണം നടത്തി​. വായനശാല പ്രസിഡന്റ് കെ.പി. രവികുമാർ അദ്ധ്യക്ഷനായി. പി.ആർ. പുഷ്പാംഗദൻ, ആനന്ദ ശൈലേശൻ, ടി.കെ. ബാബു, എൻ.പി. ശിശുപാലൻ, കെ.എസ്. നന്ദകുമാർ, എം.എം. രമേശൻ, ഇ.കെ. രതീഷ്, ജെ.ആർ. ബാബു, ഗോപി കലേക്കാട്, വി.കെ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി കെ.ആർ. അശോകൻ സ്വാഗതവും ജോ. സെക്രട്ടറി പി.എസ്. സജീവ് നന്ദി​യും പറഞ്ഞു.